ആദ്യമായി മലയാളത്തില്‍ ഒരു ബ്ലോഗു എഴുതുവാന്‍ തുടങ്ങിയപ്പോള്‍ ഇട നെച്ഞില്‍ ഒരു വേദന. കാലാകാലമായി മലയാളത്തിനെ ഉപെഷിച്ചിരുന്ന ഞാന്‍ വിണ്ടും ഒരു മലയാളം ബ്ലോഗു എഴുതുന്നതിന്റെ അടകാനാവാത്ത വായു പ്രവാഹത്തിന്റെ അനന്തര ഫലമാണെന്ന് ധരിച്ചാല്‍ തെറ്റി , നിങ്ങള്‍ക്കല്ല , എനിക്ക്
ഇന്നലെ വെട്ടി വിഴുങ്ങിയ ചൈനീസ് ഫുഡിന്റെ പ്രതി പ്രവര്‍ത്തനം കൊണ്ട് ഉണ്ടായ ഗ്യാസ് കാരണമായിരുന്നു അത്
മാനസിക ആഘാതം കാരണം സംഭവിച്ച ഒരു ഒളിച്ചോട്ടമല്ല അത് , പക്ഷെ തിരച്ചുവരുവാനുള്ള ഒരു കാരണമായിരിക്കാം ഇതിന്റെ ചേതോവികാരം.. എന്തായാലും ഒരു ഇംഗ്ലീഷ് Impetus അയാല്‍ മതിയായിരുന്നു എന്ന് ജ്ഞാന്‍ ആഗ്രഹിക്കുന്നു.
ജോലി ചെയ്യുന്ന കമ്പനിയുടെ പടച്ച തമ്പുരാന്‍ ചെയ്തു വച്ച തോനിയ വാസങ്ങല്കു പ്രതിഫലം ചെക്കായി വന്നപ്പോള്‍ അനന്തരം ജ്ഞാന്‍ ബെന്ചിലായി . അതിന്റെ മടുക്കുന്ന ചിലന്തി വലകള്‍ ആകാം ഒരു ബ്ലോഗര്‍ ആകാന്‍ പ്രേരിപ്പിച്ചത് , പക്ഷെ mate കഴിഞ്ഞു തിന്നാന്‍ വരുന്ന ചിലന്തി പേടി സ്വപ്നങളില്‍ ഒളിച്ചിര്കാന്‍ തുടങ്ങിയിട്ട് കാലം കുറെയായി... എന്തായാലും ഞെട്ടി എഴുനെല്കുമ്പോള്‍ ഇത് സത്യമല്ല എന്ന് മനസിലാകുന്നത് കറങ്ങുന്ന ഫാനിന്റെ അടിയില്‍ മറഞ്ഞിരിക്കുന്ന ഗൌളി കണ്ണുകളാണ്...
ചെലന്തി വലകള്‍ മറവിയുടെ പേജുകള്‍ ഒളിച്ചു വെക്കുന്ന മാന്ത്രികനായിരുന്നു ഒരിക്കല്‍ , പക്ഷെ ഇപ്പോള്‍ മാന്ത്രികന്‍ എല്ലാം പുറത്തെടുക്കാന്‍ തുടങ്ങിയിരിക്കുന്നു... കാലിയായ തൊപ്പിയില്‍ നിന്നും മുയലിനെയും പക്ഷിയെയും വ്യളിയെയും പുറത്തെടുക്കുന്നു... ഞെട്ടി എഴുന്നെല്കാന്‍ എന്റെ കാലുകള്‍ കലമ്പല്‍ കൂട്ടുനുടെങ്ങിലും പറ്റുനില്ല.... ഉറച്ചു നില്‍കാന്‍ ഭൂമി താഴെയില്ല... താഴെ പാതാളവും മോളില്‍ കറങ്ങുന്ന ഫാനിന്റെ മുരള്‍ച്ചയും...
പക്ഷെ എനികറിയാം അതിന്റെ ഒടുവില്‍ ഒരു നിഴലിന്റെ മറവില്‍ എന്റെ വിധിയുടെ നിഴലാട്ടങ്ങള്‍ ഉണ്ടെന്നു... കറുപ്പും കറുപ്പും ഇണ ചേര്‍ന്ന് നില്കുകയായിരിക്കാം , പക്ഷെ ഒരു മന കണ്ണിന്റെ ഫില്ട്ടെരിന്ഗു അവശ്യം ആയിരിക്കുന്നു...
No comments:
Post a Comment