Tuesday, October 19, 2010

Back again...

മനസിന്‌ മടുപ്പ് വരുമ്പോള്‍ എന്ത് ചെയ്യണം എന്ന് അല്ലോചിച്ചപ്പോള്‍ കണ്ടത് ഒരു ബ്ലോഗ്‌ ആയിരുന്നു. എങ്കില്‍ പിന്നെ ബ്ലോഗ്‌ എഴുതാം എന്ന് വിചാരിച്ചു .. ആരെങ്കിലും ഇത് വായിച്ചു ഉടനെ എനിക്ക് ഒരു ജ്ഞാനപീഠം തരും എന്ന് പ്രതീക്ഷിചോന്നും അല്ല . എന്തെങ്ങിലും കുത്തി കുറിക്കുമ്പോള്‍ വരണ്ട പാടത്തേക് പെയ്യുന്ന ഒരു കുളിര്‍ മഴയുടെ സുഖം കിട്ടുമോ എന്ന് അറിയാന്‍ വേണ്ടി എഴുതുന്നു..

വരണ്ട പാടത്തേക് വീഴുന്ന കുളിര്‍ മഴയോന്നുമല്ല... ദിവസം മുഴുവന്‍ മഴ തന്നെ ...ഒരു മടുപ്പുമില്ല അതിനു.. എനിക്ക് മടുത്ത് ... അപ്പോള്‍ തോന്നി എന്തെങ്ങിലും എഴുതാം എന്ന് ..അതുകൊണ്ട് എഴുതുന്നു..

കോമണ്‍ വെല്‍ത്ത് ഗെയിംസ് കഴിഞ്ഞു ഇന്ത്യകരുടെ റിലേ കണ്ടു റിലേ പോയിരുക്കുയയിര്‍ന്നു ..എന്തൊരു ഓട്ടം.. ഈ ഒട്ട്ടം ഓടിയിരുന്നെഗില്‍ .. പണ്ടാരു പറഞ്ഞ പോലെ എന്തെങ്ങിലും കിട്ടുമായിരുന്നു... എന്തായാലും ഓടിയവര്ക് സ്വര്‍ണം കിട്ടി... ഓടാതെ പലരും പോക്കറ്റ് നിറച്ചു.. കണ്ട നമ്മുടെ സമയം പോയി എന്നല്ലാതെ എന്ത് പറയാന്‍...

എഴുത്തുകാരന്റെ ബ്ലോക്ക്‌ എന്ന് പറഞ്ഞ പോലെ ഒന്നും എഴുതാന്‍ കിട്ടുന്നില്ല .. എഴുതുകരനാണോ എന്ന് ചോദിച്ചാല്‍ അല്ല... എന്നാലും വെറുതെ പറയാമല്ലോ... ബ്ലോഗ്‌ എഴുതുന്ന ഒരു മഹാനാണെന്ന് സമാധാനിക്കാന്‍ വേണ്ടി മാത്രം പബ്ലിഷ് ചെയ്യുന്നു..