
തിരിഞ്ഞു നോക്കുമ്പോള്‍ പലപ്പോഴും ഒന്നും വ്യക്തമായി കാണാറില്ല. അലഞ്ഞു അലഞ്ഞു എത്തിച്ചേരുമ്പോള്‍ പലപ്പോഴും ഓര്‍ക്കാന്‍ ശ്രമിക്കാറുമില്ല. പക്ഷെ വിണ്ടും വിണ്ടും എന്തോ ഒരു പറഞ്ഞറിയിക്കാന്‍ പറ്റാത്ത വികാരം. ഒഴുക്കില്‍ പെട്ട് അലയുന്ന , തിരിച്ചു നോക്കുമ്പോള്‍ ആവേശ തള്ളിച്ച വരുന്ന വികാരത്തിന്റെ വേലിയേറ്റം എന്നൊക്കെ പറയാം .
പലപ്പോഴും തിരിച്ചറിയലുകള്‍ പൂപാത്രങ്ങള്‍ പോലെയായിരുന്നു. കാണാന്‍ മനോഹരം പക്ഷെ റോസാ ദളങ്ങള്‍ ക്കിടയിലുള്ള മുള്ളുകള്‍ ......
നേടാന്‍ പോകുന്നവന്റെ ആത്മവീര്യം ... നഷ്ടപെടുന്നവന്റെ കോട്ടുവായ ...
ആഗ്രഹിക്കാത്ത അവന്റെ വിശ്വാസം .. എല്ലാം ഒടുവില്‍ തിരിച്ചറിയുമ്പോള്‍ കേട്ടുനില്ല്കാന്‍ ആരുമില്ലായിരുന്നു..
മനസ്സിന്റെ സ്വാഭാവിക വികാരം തളര്ച്ചയാകുന്നു. കണ്ടു നില്കുന്നവന്റെ ചെതോവികരമാണ് ഉന്മേഷം. ഇരയാണ് വിജയി , വെട്ടകാരന്‍ കരയുന്ന കിളി മാത്രം. ഇല്ലെന്നു കരുതുന്ന അമ്പു കൊണ്ട് ഉന്നം പിടിക്കാന്‍ വെട്ടകാരന്‍ ശ്രമിക്കുന്നു. കാണില്ലെന്ന് കരുതുന്ന എനിക്ക് പക്ഷെ എല്ലാം കാണാം.. കിളിയുടെ ജീവന്‍ എന്റെ കൈയില്‍ ഭദ്രം