Tuesday, October 19, 2010

Back again...

മനസിന്‌ മടുപ്പ് വരുമ്പോള്‍ എന്ത് ചെയ്യണം എന്ന് അല്ലോചിച്ചപ്പോള്‍ കണ്ടത് ഒരു ബ്ലോഗ്‌ ആയിരുന്നു. എങ്കില്‍ പിന്നെ ബ്ലോഗ്‌ എഴുതാം എന്ന് വിചാരിച്ചു .. ആരെങ്കിലും ഇത് വായിച്ചു ഉടനെ എനിക്ക് ഒരു ജ്ഞാനപീഠം തരും എന്ന് പ്രതീക്ഷിചോന്നും അല്ല . എന്തെങ്ങിലും കുത്തി കുറിക്കുമ്പോള്‍ വരണ്ട പാടത്തേക് പെയ്യുന്ന ഒരു കുളിര്‍ മഴയുടെ സുഖം കിട്ടുമോ എന്ന് അറിയാന്‍ വേണ്ടി എഴുതുന്നു..

വരണ്ട പാടത്തേക് വീഴുന്ന കുളിര്‍ മഴയോന്നുമല്ല... ദിവസം മുഴുവന്‍ മഴ തന്നെ ...ഒരു മടുപ്പുമില്ല അതിനു.. എനിക്ക് മടുത്ത് ... അപ്പോള്‍ തോന്നി എന്തെങ്ങിലും എഴുതാം എന്ന് ..അതുകൊണ്ട് എഴുതുന്നു..

കോമണ്‍ വെല്‍ത്ത് ഗെയിംസ് കഴിഞ്ഞു ഇന്ത്യകരുടെ റിലേ കണ്ടു റിലേ പോയിരുക്കുയയിര്‍ന്നു ..എന്തൊരു ഓട്ടം.. ഈ ഒട്ട്ടം ഓടിയിരുന്നെഗില്‍ .. പണ്ടാരു പറഞ്ഞ പോലെ എന്തെങ്ങിലും കിട്ടുമായിരുന്നു... എന്തായാലും ഓടിയവര്ക് സ്വര്‍ണം കിട്ടി... ഓടാതെ പലരും പോക്കറ്റ് നിറച്ചു.. കണ്ട നമ്മുടെ സമയം പോയി എന്നല്ലാതെ എന്ത് പറയാന്‍...

എഴുത്തുകാരന്റെ ബ്ലോക്ക്‌ എന്ന് പറഞ്ഞ പോലെ ഒന്നും എഴുതാന്‍ കിട്ടുന്നില്ല .. എഴുതുകരനാണോ എന്ന് ചോദിച്ചാല്‍ അല്ല... എന്നാലും വെറുതെ പറയാമല്ലോ... ബ്ലോഗ്‌ എഴുതുന്ന ഒരു മഹാനാണെന്ന് സമാധാനിക്കാന്‍ വേണ്ടി മാത്രം പബ്ലിഷ് ചെയ്യുന്നു..

Monday, August 30, 2010

Tuesday, March 30, 2010

മനസ്സ്


തിരിഞ്ഞു നോക്കുമ്പോള്‍ പലപ്പോഴും ഒന്നും വ്യക്തമായി കാണാറില്ല. അലഞ്ഞു അലഞ്ഞു എത്തിച്ചേരുമ്പോള്‍ പലപ്പോഴും ഓര്‍ക്കാന്‍ ശ്രമിക്കാറുമില്ല. പക്ഷെ വിണ്ടും വിണ്ടും എന്തോ ഒരു പറഞ്ഞറിയിക്കാന്‍ പറ്റാത്ത വികാരം. ഒഴുക്കില്‍ പെട്ട് അലയുന്ന , തിരിച്ചു നോക്കുമ്പോള്‍ ആവേശ തള്ളിച്ച വരുന്ന വികാരത്തിന്റെ വേലിയേറ്റം എന്നൊക്കെ പറയാം .

പലപ്പോഴും തിരിച്ചറിയലുകള്‍ പൂപാത്രങ്ങള്‍ പോലെയായിരുന്നു. കാണാന്‍ മനോഹരം പക്ഷെ റോസാ ദളങ്ങള്‍ ക്കിടയിലുള്ള മുള്ളുകള്‍ ......
നേടാന്‍ പോകുന്നവന്റെ ആത്മവീര്യം ... നഷ്ടപെടുന്നവന്റെ കോട്ടുവായ ...
ആഗ്രഹിക്കാത്ത അവന്റെ വിശ്വാസം .. എല്ലാം ഒടുവില്‍ തിരിച്ചറിയുമ്പോള്‍ കേട്ടുനില്ല്കാന്‍ ആരുമില്ലായിരുന്നു..

മനസ്സിന്റെ സ്വാഭാവിക വികാരം തളര്ച്ചയാകുന്നു. കണ്ടു നില്കുന്നവന്റെ ചെതോവികരമാണ് ഉന്മേഷം. ഇരയാണ് വിജയി , വെട്ടകാരന്‍ കരയുന്ന കിളി മാത്രം. ഇല്ലെന്നു കരുതുന്ന അമ്പു കൊണ്ട് ഉന്നം പിടിക്കാന്‍ വെട്ടകാരന്‍ ശ്രമിക്കുന്നു. കാണില്ലെന്ന് കരുതുന്ന എനിക്ക് പക്ഷെ എല്ലാം കാണാം.. കിളിയുടെ ജീവന്‍ എന്റെ കൈയില്‍ ഭദ്രം



Saturday, February 20, 2010

WHOOO




The man who lose and people's laugh
The man who gain and people's cry
Chair in my heart
light in my eyes
Air in my nose
words in my mouth
force from within
i am awake

Tuesday, February 9, 2010

വെറുതെ ...

വളരെ കാലമായി ബ്ലോഗ്‌ എഴുത്ത് നിര്‍ത്തിയിട്ടു , അതുകൊണ്ട് തന്നെ ഒന്ന് പൊടി തട്ടി എടുകാം എന്ന് വിചാരിച്ചു ....

എഴുതാന്‍ വിചാരിച്ചപ്പോള്‍ എന്ത് എഴുതണം എന്ന് അറിയില്ല എഴുത്തുകാരന്റെ ബ്ലോക്ക്‌ ഇതാണോ എന്നറിയില്ല എന്നാലും വിണ്ടും എന്തെങ്ങിലും എഴുതിയില്ലെങ്ങില്‍ പിന്നെ ഈ ബ്ലോഗ്‌ എന്തിനു ...

പോകട്ടടികാരന്‍ എന്റെ രണ്ടാമത്തെ മൊബൈലും അടിച്ചു മാറ്റിയപ്പോള്‍ തുടങ്ങിയ ദേഷ്യമാണ് ...ഉടനെ പോയി ഒരു നോക്കിയ മൊബൈല്‍ വില കുറഞ്ഞ ഒരെണ്ണം വാങ്ങി തീര്‍ത്തു ... വിണ്ടും അടിച്ചു മാറ്റാന്‍ അവന്‍ വരുമോ ആവൊ...

എന്തായാലും ബ്ലോഗ്‌ എഴുതി മനസിലെ വിഷമം മാറ്റം എന്ന് വിചാരിച്ചു ... നാലു പേരെ അറിയിചെങ്ങിലും സമാധാനികമല്ലോ ...

അടുത്ത മൊബൈല്‍ കളവു പോകുന്നത് വരെ എഴുതാന്‍ ഇനി കാത്തു നില്‍ക്കില്ല ...അതിനു മുമ്പേ എന്തെങ്ങിലും ഐഡിയ കിട്ടുമോ എന്ന് നോക്കെട്ടെ ... ഐഡിയ ഇല്ലെങ്ങില്‍ ഒരു വോടഫോനെങ്ങിലും കിട്ടിയാല്‍ മതിയയിരൂനു...